നൂതനമായ മൊബിലിറ്റി സൊല്യൂഷനുകൾ, ഗ്രാമീണ സമൃദ്ധി, നഗരജീവിതം മെച്ചപ്പെടുത്തൽ, പുതിയ ബിസിനസുകൾ പരിപോഷിപ്പിക്കൽ, കമ്മ്യൂണിറ്റികൾ വിപുലപ്പെടുത്തൽ എന്നിവയിലൂടെ വളർച്ച കൈവരിക്കാൻ ആളുകളെ പ്രാപ്തരാക്കുന്ന കമ്പനികളുടെ 20.7 ബില്യൺ ഡോളറിന്റെ ഒരു ഫെഡറേഷനാണ് മഹീന്ദ്ര ഗ്രൂപ്പ്. ഇന്ത്യയിലെ യൂട്ടിലിറ്റി വാഹനങ്ങൾ, വിവരസാങ്കേതികവിദ്യ, സാമ്പത്തിക സേവനങ്ങൾ, വെക്കേഷൻ ഓണർഷിപ്പ് എന്നിവയിൽ മുൻനിര സ്ഥാനം അലങ്കരിക്കുന്ന കമ്പനി വോളിയം അനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ ട്രാക്ടർ കമ്പനിയുമാണ്. അഗ്രിബിസിനസ്, എയ്റോസ്പേസ്, വാണിജ്യ വാഹനങ്ങൾ, പ്രതിരോധ സാമഗ്രികൾ, ലോജിസ്റ്റിക്സ്, റിയൽ എസ്റ്റേറ്റ്, റിന്യൂവബിൾ എനർജി, സ്പീഡ് ബോട്ടുകൾ, സ്റ്റീൽ എന്നിവയിലും ശക്തമായ സാന്നിധ്യമാണ് മഹീന്ദ്ര(യുടേത്). ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന മഹീന്ദ്ര, 100 രാജ്യങ്ങളിലായി 2,40,000-ത്തിലധികം ആളുകൾക്ക് തൊഴിൽ നൽകുന്നു.
www.mahindra.com-ൽ മഹീന്ദ്രയെക്കുറിച്ച് കൂടുതലറിയുക/ ഫേസ്ബുക്ക് / ട്വിറ്റർ: @MahindraRise